ഡല്‍ഹിയില്‍ തീപിടിത്തത്തില്‍ മൂന്ന് മരണം
Update: 2018-05-13 14:36 GMT
ഡല്‍ഹി ഷാഹ്ദ്രയില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു.
ഡല്‍ഹി ഷാഹ്ദ്രയില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഷാഹ്ദ്രയിലെ മോഹന്‍പാര്‍ക്ക് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ കത്തിനശിച്ചു. തീ പൂര്‍ണമായും അണച്ചതായി അഗ്നിശമനാസേന വിഭാഗം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.