മകനും ഭാര്യയും വൃദ്ധയായ അമ്മയെ മര്‍ദ്ദിച്ച് തലകീഴാക്കി ഫാനില്‍ കെട്ടിത്തൂക്കി

Update: 2018-05-17 06:57 GMT
മകനും ഭാര്യയും വൃദ്ധയായ അമ്മയെ മര്‍ദ്ദിച്ച് തലകീഴാക്കി ഫാനില്‍ കെട്ടിത്തൂക്കി

ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് അമ്മയെ ഫാനില്‍ കെട്ടിത്തൂക്കിയത്. അതിന് ശേഷം ഫാന്‍ ഓണ്‍ ചെയ്ത് ഓഫാക്കി കളിക്കുകയും ചെയ്തു

മുംബൈയിലെ ഡി എന്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം ഒരു അറസ്റ്റ് നടന്നു. ദമ്പതികളും അവരുടെ 19കാരി മകളുമാണ് അറസ്റ്റിലായത്. എണ്‍പതുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ഫാനില്‍ കെട്ടിത്തൂക്കി, ഫാന്‍ ഓണാക്കുന്ന ദൃശ്യങ്ങള്‍ വാട്‍സപ്പില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റില്‍ കലാശിച്ചത്. ‌

തൂപ്പുജോലിക്കാരനായ സുരേന്ദ്ര വൈദ്, ഭാര്യ ബബിത, മകള്‍ അക്ഷയ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുടെ നിര്‍ദേശപ്രകാരം സുരേന്ദ്ര വൈദ് വൃദ്ധയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി ഫാനില്‍ കെട്ടിത്തൂക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മകള്‍ ബബിതയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സുരേന്ദ്ര അമ്മയുടെ കാല്‍ പിടിച്ചുതിരിക്കുന്നതും വേദനകൊണ്ട് പുളയുന്ന മായാവതിയുടെ നിലവിളി പരിഗണിക്കാതെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കുന്നതുമാണ് രണ്ടര മിനിറ്റുള്ള ദൃശ്യത്തിലുള്ളത്.

Advertising
Advertising

Full View

കഴിഞ്ഞ ജൂണിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഈ അടുത്താണ് ദൃശ്യങ്ങള്‍ വാട്സപ്പ് വഴി വൈറലായത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട നരി സമന്‍ സന്‍ഗതന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതത്. പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയം വരെ അമ്മ ദമ്പതികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഭാര്യയുടെ നിര്‍ദേശപ്രകാരമാണ് താന്‍ അമ്മയോട് ഈ ക്രൂരത കാണിച്ചതെന്ന് സുരേന്ദ്ര വൈദ് പൊലീസിനോട് പറഞ്ഞു.. മകള്‍ അത് മൊബൈലില്‍ പകര്‍ത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് അമ്മയെ ഫാനില്‍ കെട്ടിത്തൂക്കിയത്. അതിന് ശേഷം ഫാന്‍ ഓണ്‍ ചെയ്ത് ഓഫാക്കി കളിക്കുകയും ചെയ്തുവെന്നും പറയുന്നു സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥാന ധനജി നലവാദെ.

നിങ്ങള്‍ എന്തുകൊണ്ട് മരിക്കുന്നില്ലെന്ന് സുരേന്ദ്ര ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞ മൂന്നുവര്‍ഷമായി മായാവതി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അമ്മയ്ക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നും അതിനാല്‍ ഇടയ്ക്കിടയ്ക്ക് വീടുവിട്ടിറങ്ങിപ്പോകാറുണ്ടെന്നും ഇതില്‍ പേടിപ്പെടുത്താനാണ് തങ്ങളിങ്ങനെ ചെയ്തതെന്നുമാണ് ദമ്പതികള്‍ നല്‍കുന്ന വിശദീകരണം.

Tags:    

Similar News