ബിജെപി നേതാവ് കാറില്‍ സഞ്ചരിക്കവേ വെടിയേറ്റ് മരിച്ചു

Update: 2018-05-17 05:53 GMT
Editor : Sithara
ബിജെപി നേതാവ് കാറില്‍ സഞ്ചരിക്കവേ വെടിയേറ്റ് മരിച്ചു
Advertising

ബിജെപി നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വെടിവെപ്പിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് പരിക്കേറ്റ് ഒരു പെണ്‍കുട്ടിയും മരിച്ചു.

ബിജെപി നേതാവ് കാറില്‍ സഞ്ചരിക്കുമ്പോള്‍ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെ ബിര്‍സാഖില്‍ വെച്ചാണ് ബിജെപി നേതാവും ഗ്രാമമുഖ്യനുമായ ശിവ്കുമാര്‍ യാദവ് വെടിയേറ്റ് മരിച്ചത്.

ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിര്‍ത്തത്. ശിവ്കുമാറും സുരക്ഷാ ഉദ്യോഗസ്ഥനും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വെടിവെപ്പിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് പരിക്കേറ്റ് ഒരു പെണ്‍കുട്ടിയും മരിച്ചു. കാറിലുണ്ടായിരുന്ന ഡ്രൈവറെയും മറ്റൊരാളെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമികള്‍ തുരുതുരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ടു. വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News