ബവാനയിലേറെയും അനധികൃത സ്ഥാപനങ്ങള്‍; പ്രവര്‍ത്തനം പുറത്ത് നിന്ന് താഴിട്ട് പൂട്ടി
ഡല്‍ഹിയില്‍ തീപിടുത്തമുണ്ടായ ബവാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് അനേകം അനധികൃത സ്ഥാപനങ്ങള്‍. പുറത്ത് നിന്ന് താഴിട്ട നിലയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്..
ഡല്‍ഹിയില്‍ തീപിടുത്തമുണ്ടായ ബവാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് അനേകം അനധികൃത സ്ഥാപനങ്ങള്‍. പുറത്ത് നിന്ന് താഴിട്ട നിലയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒരു അപകടമുണ്ടായാല്‍ രക്ഷപ്പെടാന്‍ പോലും വഴികളില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ബവാനയിലെ മിക്ക കേന്ദ്രങ്ങളിലും അവസ്ഥ ഇത് തന്നെയാണ്.
അകത്ത് തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട് എന്ന കാര്യം മറച്ച് പിടിക്കലാണ് ഈ താഴിട്ട് പൂട്ടലിന്റെ ഒന്നാമത്തെ ലക്ഷ്യം. ഒപ്പം തൊഴിലാളികള്‍ തൊഴില്‍ സമയത്ത് പുറത്ത് പോകാതിരിക്കലും. നിര്‍മ്മാണ കേന്ദ്രങ്ങളെല്ലാം ഇടുങ്ങിയവയാണ്. ഒരു വാതില്‍ മാത്രമുള്ളവ. അപകടമുണ്ടായാല്‍ വാതില്‍ തുറന്ന് കിടക്കവെ തന്നെ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തം. സ്ഥാപനങ്ങള്‍ക്കും തൊഴിലാളിക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ ഇല്ലെന്ന് ചുരുക്കം.