റേഷന്‍ നിഷേധിക്കപ്പെട്ട പെണ്‍കുട്ടി പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ ആധാര്‍ കാര്‍ഡ് കത്തിച്ച് പ്രതിഷേധം

Update: 2018-05-24 01:48 GMT
Editor : Sithara
റേഷന്‍ നിഷേധിക്കപ്പെട്ട പെണ്‍കുട്ടി പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ ആധാര്‍ കാര്‍ഡ് കത്തിച്ച് പ്രതിഷേധം

റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്നു മരിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്നു മരിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. #BurnADHAAR എന്ന ഹാഷ് ടാഗുമായി ആധാര്‍ കാര്‍ഡുകള്‍ കത്തിച്ചുകൊണ്ടാണ് ട്വിറ്ററില്‍ പ്രതിഷേധം നടക്കുന്നത്.

'ആധാറിന് മനുഷ്യ ജീവനേക്കാള്‍ വിലയുണ്ടെങ്കില്‍ ആ ആധാര്‍ എനിക്ക് വേണ്ട, ഞാന്‍ ആധാര്‍ ബഹിഷ്കരിക്കുന്നു' എന്ന് ട്വീറ്റ് ചെയ്താണ് ദേവാശിഷ് ജാരറിയ ആധാര്‍ കാര്‍ഡ് കത്തിച്ചത്. 'നവ ഇന്ത്യയില്‍ ആധാര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ 11 കാരി പട്ടിണി കിടന്ന് മരിക്കുകയാണെങ്കില്‍ ആ വ്യവസ്ഥയെ ഞങ്ങള്‍ തകര്‍ക്കും’ എന്ന് ആധാര്‍ കത്തിച്ചുകൊണ്ട് സോംവീര്‍ പ്രതാപ് സിങ് പറഞ്ഞു.

Advertising
Advertising

സന്തോഷി കുമാരിയെന്ന 11കാരിയാണ് ഝാര്‍ഖണ്ഡില്‍ പട്ടിണി മൂലം മരിച്ചത്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ഇവരുടെ റേഷന്‍ കാര്‍ഡ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ആറ് മാസമായി കുടുംബത്തിന് റേഷന്‍ നല്‍കിയിരുന്നില്ല. പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള സബ്സിഡിയോടു കൂടിയ റേഷന് അര്‍ഹത നേടണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഫെബ്രുവരിയിലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് റേഷന്‍ നിഷേധിച്ചത്. എന്നാല്‍ സര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നേടാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ നഗ്നമായ ലംഘനമാണ് ഇതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News