ജിഎസ്ടി ബില്‍ ലോക്സഭ പാസാക്കി

Update: 2018-05-26 06:21 GMT
Editor : Subin
ജിഎസ്ടി ബില്‍ ലോക്സഭ പാസാക്കി

കഴിഞ്ഞ വര്‍ഷം മെയില്‌ ലോകസഭ പാസാക്കിയാണ് ജിഎസ്ടി ബില്‍, പിന്നീട് പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സംസ്ഥാനങ്ങളുടെയും ആവശ്യപ്രകാരം ബില്ലില്‍ കേന്ദ്രം 6 ഭേദഗതികള്‍ വരുത്തി, ഇതിന് ശേഷമാണ് കഴിഞ്ഞ ബുധനാഴ്ച ജി എസ്ടി ബില്‍ രാജ്യസഭ പാസാക്കിയത്.

രാജ്യസഭ പാസാക്കിയ ചരക്ക് സേവന നികുതി ബില്‍ ലോക്സഭയും പാസാക്കി. ലോക്സഭ ഏകകണ്ഠേനയാണ് ജിഎസ്‍ടിക്കുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കിയത്. വോട്ടെടുപ്പില്‍ നിന്ന് എഐഎഡിഎംകെ വിട്ടുനിന്നു. നേരത്തെ രാജ്യസഭയിലും ബില്ലിനെതിരെ എഐഎഡിഎംകെ നിലപാട് സ്വീകരിച്ചിരുന്നു.

സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ ലോക്സഭ പാസാക്കിയാണ് ജിഎസ്ടി ബില്‍. പിന്നീട് പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സംസ്ഥാനങ്ങളുടെയും ആവശ്യപ്രകാരം ബില്ലില്‍ കേന്ദ്രം 6 ഭേദഗതികള്‍ വരുത്തി. ഇതിന് ശേഷമാണ് കഴിഞ്ഞ ബുധനാഴ്ച ജിഎസ്ടി ബില്‍ രാജ്യസഭ പാസാക്കിയത്.

Advertising
Advertising

ഭരണഘടനാ ഭേദഗതിയായതിനാല്‍ ചുരുങ്ങിയത് പകുതി സംസ്ഥാനങ്ങളെങ്കിലും ബില്‍ അംഗീകരിക്കണം. ഏങ്കിലേ നിയമം യാഥാര്‍ത്ഥ്യമാകൂ. അതു കൊണ്ട് തന്നെ സംസ്ഥാനങ്ങളുടെ പിന്തുണ വേഗത്തില്‍ നേടാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടെ ബില്ലിലെ വ്യവസ്ഥാകളില്‍ ഗുരുതരമായ വാഗ്ദാന ലംഘനങ്ങളുണ്ടായന്ന വിമര്‍ശവുമായി കേരളവും പശ്ചിമ ബംഗാളും രംഗത്തെത്തിയിട്ടുണ്ട്.

അന്തര‍ സംസ്ഥാന വ്യാപാര നികുതി പൂര്‍ണമായും കേന്ദ്രത്തിന് അവകാശപ്പെട്ടതാണ് എന്നാണ് ബില്ലിലുള്ളത്. ഇത് സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധാകാര സമിതിക്ക് കേന്ദ്രം നല്കിയ ഉറപ്പിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേരള ധനമന്ത്രി തോമസ് ഐസക്കും ബംഗാള്‍ ധനമന്ത്രി അമിത് മിത്രയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News