ഉത്തര്‍പ്രദേശില്‍ റിപ്പബ്ലിക് ദിന യാത്രക്കിടെ സംഘര്‍ഷം; ഒരു മരണം

Update: 2018-05-26 15:35 GMT
Editor : Muhsina
ഉത്തര്‍പ്രദേശില്‍ റിപ്പബ്ലിക് ദിന യാത്രക്കിടെ സംഘര്‍ഷം; ഒരു മരണം

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പ്രശ്നബാധിത പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. പ്രശ്നബാധിത പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് വിഎച്ച്പിയും എബിവിപിയും നടത്തിയ തിരംഗ യാത്രക്ക് നേരെ ഒരു സംഘം കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനങ്ങളും തകര്‍ന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് പൊലീസ് അറിയിച്ചു. കല്ലേറ് നടത്തിയവരെ കുറിച്ച് വിവരം ലഭിച്ചെന്നും അക്രമികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News