ഉന്നാവോ ബലാത്സംഗം: ബിജെപി എംഎല്‍എയുടെ കൂട്ടാളിയും അറസ്റ്റില്‍
Update: 2018-05-30 13:33 GMT
പെണ്‍കുട്ടിയെ എംഎല്‍എയുടെ അടുത്തെത്തിച്ച ശശി സിങ് എന്ന യുവതിയെ ഇന്നലെ വൈകീട്ടോടെ അറസ്റ്റ് ചെയ്തതായി
ഉത്തര്‍പ്രദേശിലെ ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്‍റെ കൂട്ടാളിയും അറസ്റ്റില്‍. പെണ്‍കുട്ടിയെ എംഎല്‍എയുടെ അടുത്തെത്തിച്ച ശശി സിങ് എന്ന യുവതിയെ ഇന്നലെ വൈകീട്ടോടെ അറസ്റ്റ് ചെയ്തതായി സിബിഐ വ്യക്തമാക്കി.
ഇതിനിടെ, എംഎല്‍എയുടെ അനുയായികള്‍ ഭീഷണി തുടരുന്നതായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കുല്‍ദീപ് സെന്‍ഗാറിനെ ലക്നൌ കോടതി ഇന്നലെ ഏഴു ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. 2017 ജൂണ്‍ നാലിന് പീഡനം നടന്ന സമയം താന്‍ കാണ്‍പൂരില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് സെന്‍ഗാര്‍ സിബിഐക്ക് നല്‍കിയ മൊഴി. ഇക്കാര്യം സിബിഐ പരിശോധിച്ച് വരികയാണ്.