മേജറുടെ ഭാര്യയുടെ കൊലപാതകത്തിന് കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചത്
ഷൈല്‍സ ദ്വിവേദി തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കാലപാതകത്തിന് കാരണമെന്ന് അറസ്റ്റിലായ സൈനികന്‍ നിഖില്‍ റായ് ഹന്ദ പൊലീസിന് മൊഴി നല്‍കി.
ഷൈല്‍സ ദ്വിവേദി തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കാലപാതകത്തിന് കാരണമെന്ന് അറസ്റ്റിലായ സൈനികന്‍ നിഖില്‍ റായ് ഹന്ദ പൊലീസിന് മൊഴി നല്‍കി. നിഖിലിന്റെ സുഹൃത്തും സൈനിക മേജറുമായ അമിത് ദ്വിവേദിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട ഷൈല്‍സ ദ്വിവേദി. ശനിയാഴ്ചയാണ് കന്റോണ്‍മെന്‍റ് മേഖലക്ക് സമീപമുള്ള ബ്രാർ ചത്വരത്തില്‍ 30 കാരിയായ സ്ത്രീയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് ഷൈല്‍സയാണെന്ന് തെളിയുകയായിരുന്നു. നിഖില്‍ ഹന്ദയെ മീററ്റില്‍വെച്ചാണ് പൊലീസ് പിടികൂടിയത്.
ഷൈല്‍സയെ കഴുത്തറുത്ത് കൊന്ന ശേഷം നിഖില്‍ ആര്‍മി ബെയ്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകനെ പോയി കണ്ടിരുന്നു. അവിടെനിന്നിറങ്ങി തിരിച്ച് കാറ് കിടന്ന സ്ഥലത്തെത്തിയെങ്കിലും പൊലീസിനെ കണ്ട് ആശുപത്രിയിലേക്ക് തന്നെ തിരിച്ചു പോന്നു. നിഖിലിന്റെ നെറ്റിയിലെ പരിക്ക് കണ്ട് എന്ത് പറ്റിയതാണെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ കാറിന് ചെറിയൊരു ആക്സിഡന്റ് പറ്റി എന്ന മറുപടിയാണ് ലഭിച്ചത്. അഞ്ചുമണിയോടെ അമിത് ദ്വിവേദിയെ ചില പൊലീസുകാര്‍ക്കൊപ്പം ആശുപത്രിയില്‍ കണ്ടതോടെ നിഖില്‍ അവിടെ നിന്നും പോരുകയായിരുന്നു. ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ചപ്പോള്‍ പൊലീസ് അവിടെയും അന്വേഷിച്ചുവന്നുവെന്നറിഞ്ഞു. അതോടുകൂടിയാണ് നേരത്തെ ജോലി ചെയ്തിരുന്ന മീററ്റിലേക്ക് പോകാന്‍ തീരുമാനിച്ചത്.
ഹോസ്പിറ്റലില്‍ പോകാനെന്ന് പറഞ്ഞ് ഷൈല്‍സയെ തന്റെ കാറില്‍ ഒരു 11 മണിയോടെ നിഖില്‍ വന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറില്‍ വെച്ച് ഷൈല്‍സയോട് നിഖില്‍ വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ഷൈല്‍സ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും. തുടര്‍ന്ന് കത്തിയെടുത്ത് നിഖില്‍ ഷൈല്‍സയുടെ കഴുത്ത് മുറിക്കുകയുമായിരുന്നു. കാറില്‍ രണ്ട് കത്തിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ये à¤à¥€ पà¥�ें- കഴുത്തറുത്ത് വഴിയില്‍ തള്ളി, പിന്നെ കാര്‍ കയറ്റിയിറക്കി; മേജറുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍
മേജര്‍ അമിത് ദ്വിവേദി നാഗാലാന്റിലെ ദിമാപൂരില്‍ ജോലി ചെയ്യുമ്പോഴാണ് സഹപ്രവര്‍ത്തകനായ നിഖിലുമായി പരിചയപ്പെടുന്നത്. സുഹൃത്തുകളായി മാറിയ ശേഷം നിരവധി തവണ അഖില്‍ അമിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ജോലിയുടെ ഭാഗമായി ഡല്‍ഹിയിലേക്ക് അമിത്തും കുടുംബവും സ്ഥലം മാറിയയെങ്കിലും നിഖിലും അമിത്തിന്റ ഭാര്യ ഷൈല്‍സ ദ്വിവേദിയുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു.
പിന്നീട് കാറിനു പുറത്തേക്ക് തള്ളിയിട്ട് കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു. കൃത്യത്തിനു ശേഷം കാര്‍ കഴുകി വ്യത്തിയാക്കാന്‍ നിഖില്‍ ശ്രമിച്ചെങ്കിലും ചോരപ്പാടുകളും മറ്റു തെളിവുകളും അവശേഷിച്ചിരുന്നു. ഇത് അന്വേഷണത്തിനെ സഹായിച്ചെന്നും പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായ പരിചയം ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. മാതാപിതാക്കള്‍ക്കും ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് നിഖില്‍ താമസിച്ചിരുന്നത്.