മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൌഹാന്റെ വാഹനത്തിന് നേരെ കല്ലേറ്; കരിങ്കൊടി കാണിക്കല്‍

പ്രതിപക്ഷ പാര്‍ട്ടി നേതാവ് അജയ് സിംങിന്റെ മണ്ഡലത്തില്‍ വെച്ചായിരുന്നു കല്ലേറ് നടന്നതെന്ന് മധ്യപ്രദേശ് ബിജെപി വക്താവ് രജ്നീഷ് അഗര്‍വാള്‍ പറഞ്ഞു.

Update: 2018-09-03 05:43 GMT

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൌഹാന്റെ വാഹനത്തിന് നേരെ കല്ലേറ്. വരാനിരിക്കുന്ന അസംബ്ലി ഇലക്ഷന് മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിനിടെയാണ് അക്രമം. വാഹനം സിദ്ധി ജില്ലയിലെത്തിയപ്പോള്‍ അക്രമികള്‍ കല്ലെറിയുകയും വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയുമായിരുന്നു. ജില്ലാ കേന്ദ്രത്തില്‍ നിന്നും 25കിമീ അകലയായിരുന്നു സംഭവം.

അക്രമത്തില്‍ മുഖ്യമന്ത്രിക്ക് പരിക്കില്ലെന്ന് ചുര്‍ഹട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ റാം ബാബു അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാവ് അജയ് സിംങിന്റെ മണ്ഡലത്തില്‍ വെച്ചായിരുന്നു കല്ലേറ് നടന്നതെന്ന് മധ്യപ്രദേശ് ബിജെപി വക്താവ് രജ്നീഷ് അഗര്‍വാള്‍ പറഞ്ഞു.

Advertising
Advertising

അക്രമത്തിനുശേഷം ജില്ലയില്‍ നടന്ന പൊതുസമ്മേളനത്തില്‍ അജയ് സിംങിനെ ചൌഹാന്‍ വെല്ലുവിളിച്ചു. ശക്തിയുണ്ടെങ്കില്‍ നേരിട്ട് വന്ന് തന്നോട് ഏറ്റുമുട്ടാനായിരുന്നു ചൌഹാന്റെ വെല്ലുവിളി. തന്നെയും ചുര്‍ഹട്ടിലെ ജനങ്ങളെയും അപമാനിക്കുന്നതിനായി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് അക്രമമെന്ന് സംശയിക്കുന്നതായും ചൌഹാന്‍ പറഞ്ഞു. രഥത്തിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത മിനി ബസിലാണ് മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം.

Tags:    

Similar News