ഇന്ധനവില വീണ്ടും സർവ്വകാല റെക്കോര്‍ഡില്‍

പെട്രോളിന് 85.04 പൈസയാണ് ഇന്നത്തെ വില

Update: 2018-09-15 03:57 GMT

ജനത്തെ നട്ടം തിരിച്ച് ഇന്ധന വില കുത്തനെ കൂട്ടുന്നു. ഇന്ന് 36 പൈസ പെട്രോളിനും 25 പൈസ ഡീസലിനും കൂടി. ദിനംപ്രതിയുള്ള വില വര്‍ധനവ് തുടരുകയാണ്.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിക്കുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 36 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 85 രൂപ 04 പൈസയായി. 78രൂപ 78 പൈസയാണ് ഡീസല്‍ വില. കോഴിക്കോട് പെട്രോള്‍ വില 83 രൂപ 99 പൈസയായപ്പോള്‍ ഡീസല്‍ വില 77 രൂപ 82 പൈസയായി മാറി. കൊച്ചിയില്‍ പെട്രോളിന് 83.37 പൈസയും ഡീസലിന് 77 രൂപ 11 പൈസയുമാണ് ഇന്നത്തെ വില. ഇന്ധന വില വര്‍ധനവ് സമസ്ത മേഖലകളേയും ബാധിച്ചു കഴിഞ്ഞു.

കഴിഞ്ഞ ഒന്നര മാസത്തിനിടയിലാണ് ഇന്ധന വില കുതിച്ച് ഉയര്‍ന്നത്. വരുംദിവസങ്ങളില്‍ അവശ്യ സാധനകളുടെ വിലക്കയറ്റത്തിനും ഇത് ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്. ഈ മാസം 12 ആം തിയതി മാത്രമാണ് പെട്രോളിന് വില വർധിക്കാതിരുന്നത്.

Tags:    

Similar News