ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് ഇന്ത്യക്കാരനായ 10 വയസുകാരന്
ഉപേക്ഷിക്കപ്പെട്ട പൈപ്പിനുള്ളില്‍ പകല്‍ ഉറക്കത്തിന് കയറിയ രണ്ടു നത്തുകളുടെ ചിത്രമാണ് അര്‍ഷദീപ് പകര്‍ത്തിയത്. ബ്രിട്ടനിലെ നേച്ചര്‍ ഹിസ്റ്ററി മ്യൂസിയമാണ് അവാര്‍ഡ് നല്‍കുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് ഇന്ത്യക്കാരനായ പത്തു വയസുകാരന്. ജൂനിയര്‍ വിഭാഗത്തിലാണ് പത്തു വയസുകാരനായ അര്‍ഷദീപ് സിങ് പുരസ്‍കാരത്തിന് അര്‍ഹനായത്. പത്തു വയസിനും താഴെയും പ്രായമുള്ളവരുടെ വിഭാഗത്തില്‍ അര്‍ഷദീപ് പകര്‍ത്തിയ ചിത്രം പുരസ്കാരത്തിന് തിരഞ്ഞെടുക്കുകയായിരുന്നു.
ഉപേക്ഷിക്കപ്പെട്ട പൈപ്പിനുള്ളില്‍ പകല്‍ ഉറക്കത്തിന് കയറിയ രണ്ടു നത്തുകളുടെ ചിത്രമാണ് അര്‍ഷദീപ് പകര്‍ത്തിയത്. ബ്രിട്ടനിലെ നേച്ചര്‍ ഹിസ്റ്ററി മ്യൂസിയമാണ് അവാര്‍ഡ് നല്‍കുന്നത്. ജൂനിയറില്‍ മൂന്നു വിഭാഗങ്ങളാണുള്ളത്. പത്തു വയസിനും താഴെയും പ്രായമുള്ളവര്‍, 11-14 വയസ്, 15-17 വയസ് എന്നിങ്ങനെയാണ് മത്സരവിഭാഗം. പഞ്ചാബിലെ കപര്‍ത്തലയിലൂടെ അച്ഛനൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പൈപ്പിനുള്ളിലെ നത്തുകളെ അര്‍ഷദീപ് കാണുന്നത്. ഒരൊറ്റ കാഴ്ചയില്‍ തന്നെ അര്‍ഷദീപിലെ ഫോട്ടോഗ്രാഫര്‍ ആ ഫ്രെയിം മനസില്‍ പകര്‍ത്തിക്കഴിഞ്ഞിരുന്നു. അച്ഛനോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട ശേഷം പുറത്തിറങ്ങാതെ തന്നെ അര്‍ഷദീപിന്‍റെ കാമറ ആ ചിത്രം പകര്‍ത്തി.
ആറാം വയസിലാണ് അര്‍ഷദീപ് കാമറകളുടെ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. അങ്ങനെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൂടിയായ പിതാവ് രണ്‍ദീപ് സിങിനൊപ്പം സവാരിക്ക് ഇറങ്ങുന്ന അര്‍ഷദീപും തന്‍റെ കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങി. ഒടുവിലാതാ, മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡും ഈ കുഞ്ഞുമിടുക്കനെ തേടിയെത്തിയിരിക്കുന്നു.