‘കെ.സി.ആറിനെ പോലെ മറ്റാര്‍ക്കും തെലങ്കാനയെ അറിയില്ല’ കവിത എം.പി
‘’ഇവിടെ കടലാസില്‍ ഒരു യുദ്ധം നടന്നെന്ന് മാത്രമേയുള്ളൂ. ഞങ്ങൾ എപ്പോഴും അടിസ്ഥാനപരമായി ജനങ്ങൾക്കൊപ്പമാണ്. ജനങ്ങള്‍ കെ.സി.ആറിനൊപ്പവും...
കെ.സി.ആറിനെ പോലെ മറ്റാര്‍ക്കും തെലങ്കാനയെ അറിയില്ലെന്നും, കെ. ചന്ദ്രശേഖര റാവുവിന്റെ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണ് തെലങ്കാനയിലെ വിജയമെന്നും മകളും എം.പിയുമായ കെ.കവിത. ''ഞങ്ങൾ ജനങ്ങളുടെ പ്രതികരണം കാണുകയായിരുന്നു. നാലര വർഷമായുള്ള കഠിനാധ്വാനത്തിന് പ്രതിഫലം കിട്ടി. കെ.സി.ആറിനെ പോലെ മറ്റാര്‍ക്കും തെലങ്കാനയെ അറിയില്ല.'' കവിത പറഞ്ഞു.
ടി.ആർ.എസിനെ വെല്ലുവിളിക്കാനായി കോൺഗ്രസ് ആന്ധ്രയിലെ തെലുഗു ദേശം പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിനെ രംഗത്തിറക്കിയിരുന്നു. എന്നാൽ ഈ സഖ്യം ഒരിക്കലും കെ.സി.ആറിന് ഭീഷണിയായില്ലെന്നും മകൾ വ്യക്തമാക്കി.
''ഇവിടെ കടലാസില്‍ ഒരു യുദ്ധം നടന്നെന്ന് മാത്രമേയുള്ളൂ. ഞങ്ങൾ എപ്പോഴും അടിസ്ഥാനപരമായി ജനങ്ങൾക്കൊപ്പമാണ്. ജനങ്ങള്‍ കെ.സി.ആറിനൊപ്പവും. ചന്ദ്രബാബു നായിഡു ആന്ധ്രയിലെ അദ്ദേഹത്തിന്റെ പരാജയങ്ങൾ മറച്ചുവെക്കാനാണ് ശ്രമിച്ചത്. മഹാഘട്ബന്ധൻ ഹൈജാക്ക് ചെയ്ത് അദ്ദേഹം തെലങ്കാനയിൽ പ്രചാരണത്തിനിറങ്ങി.'' കവിത പറഞ്ഞു.
തങ്ങൾ കൂടുതൽ വളരും. ദേശീയ രാഷ്ട്രീയത്തിലേക്കും ടി.ആർ.എസ്
കടക്കും. ദേശീയതലത്തിൽ മാറ്റം ആവശ്യമാണെന്നും, ടി.ആർ.എസിന്റെ ദേശീയ അജണ്ട പ്രഖ്യാപിക്കുമെന്നും കവിത കൂട്ടിച്ചേർത്തു. തെലങ്കാനയിൽ വൻ ഭൂരിപക്ഷമാണ് ടി.ആർ.എസിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് പാർട്ടി രണ്ടാം തവണയും അധികാരത്തിലേക്ക് അടുക്കുന്നത്.