മുത്തലാക്ക് ബില്‍: ഈ മാസം 31ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം
മുത്തലാക്ക് ബില്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 31 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും. ബില്ല് സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷ നീക്കം.
Update: 2018-12-28 13:27 GMT
മുത്തലാക്ക് ബില്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 31 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും. ബില്ല് സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷ നീക്കം. അതിനിടെ ജമ്മുകാശ്മീരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറോട് അവകാശവാദം ഉന്നയിച്ചിരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു.
വൈകാതെ സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ് നടത്തുമെന്നും കാശ്മീരിലെ ജനാധിപത്യം സംരക്ഷിക്കാന്‍ ബി.ജെ.പി എക്കാലത്തും ശ്രമിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സഭയില്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ലോകസഭയും, ഡി.എം.കെ എ.ഐ.എ.ഡി.എം.കെ അംഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യസഭയും തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.