ബംഗാളിലെ വിജയം സ്വപ്നം കാണുന്നതിന് മുന്‍പ് സ്വന്തം മണ്ഡലത്തിലെ വിജയം ഉറപ്പിക്കൂ; മോദിയോട് മമത

മോദിക്ക് വരാണസിയില്‍ വിജയിക്കാനാകുമോ? യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കണം. ബംഗാളിന് സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും മമത പറഞ്ഞു.

Update: 2019-02-03 05:53 GMT

പശ്ചിമ ബംഗാളിലെ വിജയത്തെ കുറിച്ച് സ്വപ്നം കാണുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും സ്വന്തം മണ്ഡലങ്ങളിലെ വിജയമാണ് ഉറപ്പിക്കേണ്ടതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ ബി.ജെ.പിക്ക് നേതാക്കളില്ല. പുറത്തുനിന്നുള്ളവരാണ് അവരുടെ നേതാക്കള്‍. അവര്‍ക്ക് ബംഗാളിന്റെ സംസ്‌കാരത്തെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും മമത വിമര്‍ശിച്ചു.

ബംഗാളില്‍ ബി.ജെ.പി റാലിയില്‍ മോദി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മമത. മോദിക്ക് വരാണസിയില്‍ വിജയിക്കാനാകുമോ? യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കണം. ബംഗാളിന് സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും മമത പറഞ്ഞു.

സംസ്ഥാനത്ത് ഹിന്ദു - മുസ്‌ലിം കലാപമുണ്ടാക്കാന്‍ അനുവദിക്കില്ല. പൗരത്വ ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യും. കാവിപ്പാര്‍ട്ടിയില്‍ നിന്ന് ജനാധിപത്യം പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്നും മമത പറഞ്ഞു. ബംഗാളില്‍ ജനാധിപത്യം ഭീഷണിയിലാണെന്ന മോദിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മമത.

Tags:    

Similar News