ഡല്‍ഹിയില്‍ നേരിയ ഭൂചലനം

4.1 തീവ്രത രേഖപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ കാണ്ഡ്‌ലയിലാണ് പ്രഭവകേന്ദ്രം.

Update: 2019-02-20 04:38 GMT
Advertising

ഡല്‍ഹിയിലും പരിസര പ്രദേശത്തും നേരിയ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ കാണ്ഡ്‌ലയിലാണ് പ്രഭവകേന്ദ്രം.

രാവിലെ 07.05ന് താജിക്സ്ഥാനില്‍ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിരുന്നു. വൈകാതെയാണ് ഡല്‍ഹിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള യു.പിയിലെ കണ്ട്‌ലയില്‍ ഭൂചലനമുണ്ടായത്. ഈ മാസമാദ്യം അഫ്ഹാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ന്യൂഡല്‍ഹിയിലും ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു.

Tags:    

Similar News