രാമക്ഷേത്ര ഭൂമി ഇടപാട്; സി.ബി.ഐ അന്വേഷണം വേണമെന്ന് സന്യാസിമാര്‍

രണ്ട് കോടി രൂപക്ക് വാങ്ങിയ ഭൂമി മിനിറ്റുകള്‍ക്കകം 18.5 കോടി രൂപക്ക് രാമക്ഷേത്ര ട്രസ്റ്റിന് മറിച്ചുവിറ്റെന്നായിരുന്നു ആരോപണം.

Update: 2021-06-20 09:42 GMT
Advertising

രാമക്ഷേത്ര ട്രസ്റ്റിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് സന്യാസിമാര്‍. നിര്‍വാണി അഖാഡ നേതാവ് മഹന്ത് ധരം ദാസ്, ദിഗംബര്‍ അഖാഡ നേതാവ് മഹന്ത് സുരേഷ് ദാസ്, നിര്‍മോഹി അഖാഡയുടെ മഹന്ത് സീതാറാം ദാസ് എന്നിവരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

ട്രസ്റ്റിന് ലഭിച്ച സംഭാവനകള്‍ തെറ്റായ രീതിയില്‍ വിനിയോഗിച്ചുവെന്ന് മഹന്ത് ധരം ദാസ് ആരോപിച്ചു. ഈ ട്രസ്റ്റ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ഈ ട്രസ്റ്റ് രൂപീകരിച്ചവര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് അത് ചെയ്തത്. ഇതിന്റെ മറവില്‍ വലിയ അഴിമതിയാണ് നടക്കുന്നത്-മഹന്ത് ധരം ദാസ് പറഞ്ഞു.

രാമക്ഷേത്രത്തിന് വേണ്ടിയും സന്യാസിമാരുടെയും ഗോമാതാവിന്റെയും സേവനത്തിന് വേണ്ടിയുമാണ് ആളുകള്‍ പണം നല്‍കുന്നത്. എന്നാല്‍ ഭൂമി വാങ്ങാന്‍ വേണ്ടിയല്ല പണം വിനിയോഗിച്ചത്. ഹോട്ടലുകള്‍ പണിയാനും ബിസിനസ് നടത്താനുമാണ് ട്രസ്റ്റിന്റെ പണം ഉപയോഗിച്ചത്. ഇത് ചെയ്യുന്നവര്‍ രാമഭഗവാനില്‍ വിശ്വസിക്കാത്തവരാണ്.

ജൂണ്‍ 14ന് എ.എ.പി നേതാവ് സഞ്ജയ് സിങ് ആണ് രാമക്ഷേത്ര ഭൂമി ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആദ്യമായി ആരോപിച്ചത്. രണ്ട് കോടി രൂപക്ക് വാങ്ങിയ ഭൂമി മിനിറ്റുകള്‍ക്കകം 18.5 കോടി രൂപക്ക് രാമക്ഷേത്ര ട്രസ്റ്റിന് മറിച്ചുവിറ്റെന്നായിരുന്നു ആരോപണം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News