ശ്രദ്ധിക്കപ്പെടാനുള്ള ശ്രമം മാത്രം; 5ജിക്കെതിരെ ഹര്‍ജി നല്‍കിയ ജൂഹി ചൗളക്ക് 20 ലക്ഷം പിഴ

ഹര്‍ജിക്കാരിയുടെ വാദം വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്ന് കോടതി

Update: 2021-06-04 12:12 GMT
Advertising

രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ കോടതിയെ സമീപിച്ച നടി ജൂഹി ചൗളക്ക് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊതുജനശ്രദ്ധ നേടാനുള്ള താല്‍പര്യം മാത്രമാണ് ഹര്‍ജിക്ക് പിന്നിലെന്ന് നിരീക്ഷിച്ച കോടതി നിയമവ്യവസ്ഥയെ അപമാനിച്ച ജൂഹി ചൗള 20 ലക്ഷം രൂപ പിഴയടക്കണമെന്നും നിര്‍ദേശിച്ചു.

5ജി നെറ്റ് വര്‍ക്ക് നടപ്പാക്കുമ്പോഴുണ്ടായ റേഡിയേഷന്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ദോഷകരമാണ് എന്നായിരുന്നു ജൂഹി ചൗളയുടെ വാദം. അതുകൊണ്ട് രാജ്യത്ത് 5ജി നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഓണ്‍ലൈനായി നടന്ന വിചാരണ നടപടികളുടെ ലിങ്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ജൂഹി ചൗള പബ്ലിസിറ്റി മാത്രമാണ് ആഗ്രഹിച്ചതെന്ന് കോടതി പറഞ്ഞു.

ജൂഹി ചൗളയുടെ ഹര്‍ജി വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും അപകീര്‍ത്തികരവും അനാവശ്യവുമായ വാദങ്ങള്‍ നിറഞ്ഞതാണെന്നും കോടതി പറഞ്ഞു. അനാവശ്യമായ കോടതി നടപടികള്‍ ഒഴിവാക്കാന്‍ ഇക്കാര്യത്തില്‍ അവര്‍ ആദ്യം സര്‍ക്കാറിനെയാണ് സമീപിക്കേണ്ടിയിരുന്നത് എന്നും കോടതി പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News