രാജ്യത്തിന് തീ പിടിക്കുമ്പോൾ ബി.ജെ.പിക്കാരെവിടെ?: ആർ.എസ്.എസ് നേതാവ്

ബി.ജെ.പി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്ന് രാജിവ് തുലി വിമർശിച്ചു

Update: 2021-04-29 08:43 GMT
Editor : ubaid | Byline : Web Desk

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.എസ് നേതാവ് രാജിവ് തുലി. രാജ്യത്ത് രോഗവ്യാപനം ദിനം പ്രതി തീവ്രമാകുമ്പോഴും ബി.ജെ.പി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്ന് രാജിവ് തുലി വിമർശിച്ചു. "ഡല്‍ഹിയില്‍ എല്ലായിടത്തും തീ പിടിക്കുകയാണ്. ഏതെങ്കിലും ഡല്‍ഹിക്കാര്‍ ഇവിടത്തെ ബി.ജെ.പിക്കാരെ കണ്ടോ? എവിടെയാണ് ബി.ജെ.പി? സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടോ," ട്വിറ്ററിലൂടെ രാജിവ് തുലി ചോദിച്ചു.

എന്നാൽ തുലിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നാണ് ഡല്‍ഹി ഘടകം ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്. വിവാദമായതോടെ ട്വീറ്റ് രാജിവ് തുലി പിന്‍വലിച്ചു.  

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News