കുട്ടിക്കൊമ്പനെ കരകയറ്റിയ യന്ത്രക്കൈ: വൈറല്‍ വീഡിയോ

മം​ഗലാപുരത്ത് നിന്നും 168 കിലോമീറ്റർ മാറി കൊടകിലെ സിദ്ദപുരയിലാണ് സംഭവം.

Update: 2021-05-20 14:39 GMT
Editor : Suhail | By : Web Desk

കച്ചിത്തുരുമ്പ് എവിടെ എപ്പോൾ ആണ് ജീവൻ രക്ഷിക്കുന്നത് എന്ന് പറയാൻ പറ്റില്ല. കർണാടകയിലെ കൂര്‍ഗില്‍ നിന്നുള്ള ഒരു ആനയുടെ വൈറൽ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കച്ചിത്തുരുമ്പ് ചർച്ച സജീവമാക്കിയത്.

Advertising
Advertising


കുഴിയിൽ അകപ്പെട്ട കുട്ടി കൊമ്പൻ കരപറ്റാൻ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് വ്യാപകമായി പ്രചരിച്ചത്. നനഞ്ഞ മണ്ണിൽ പിടിച്ചു കയറാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ മണ്ണുമാന്തി യന്ത്രവുമായി എത്തിയ വനം വകുപ്പ് ആനയെ കുഴിയിൽ നിന്ന് രക്ഷിക്കുകയായിരുന്നു.

മം​ഗലാപുരത്ത് നിന്നും 168 കിലോമീറ്റർ ഉള്ളിലുള്ള കൊടകിലെ സിദ്ദപുരയിലാണ് സംഭവം. ​ഗ്രാമത്തിലിറങ്ങിയ ആന കുഴിയിൽ അകപ്പെടുകയായിരുന്നു. കുഴിയിൽ നിന്ന് കരപറ്റിയ ആന പരിഭ്രാന്തനായി ഒടുവില്‍ 'രക്ഷക'നെതിരെ തന്നെ തിരിയുന്നതാണ് പിന്നീട് കണ്ടത്. തുടർന്ന് പടക്കമെറിഞ്ഞ് നാട്ടുകാർ ആനയെ ഓടിക്കുകയായിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News