പിതാവിനോടുള്ള പ്രതികാരം, അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ഗുജറാത്തിലെ സൂറത്തിൽ ഏപ്രിൽ 30നായിരുന്നു സംഭവം നടന്നത്.

Update: 2021-05-05 11:41 GMT

പിതാവിനോടുള്ള പ്രതികാരം തീർക്കാൻ അഞ്ചുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഗുജറാത്തിലെ സൂറത്തിൽ ഏപ്രിൽ 30നായിരുന്നു സംഭവം നടന്നത്. മധ്യപ്രദേശ് റേവാ സ്വദേശി സുജിത് സകേത് എന്ന 27കാരനാണ് പ്രതി.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും പ്രതിയുമായി രണ്ടു വർഷം മുമ്പ് ചില തർക്കങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി.

പ്രാഥമികകൃത്യം നിർവഹിക്കാൻ പോയ പെൺകുട്ടിയെ ചോക്ലേറ്റ് നൽകിയാണ് സുജിത് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്തു. പെൺകുട്ടി നിലവിളിച്ചതിനാൽ കല്ലു കൊണ്ട് മർദിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു.

കുട്ടിയെ കാണാതായതിനു പിന്നാലെ വീട്ടുകാരും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് പൊലീസില്‍ പരാതിയും നൽകി. പ്രദേശവാസികളായ ഒട്ടേറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.  ഇതിനിടെയാണ് സുജിത്തിനെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് കുറ്റകൃത്യത്തിന്‍റെ ചുരുളഴിയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോവിഡ് പരിശോധനയ്ക്ക് ശേഷം പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News