അയല്‍വാസിയെ കുരുക്കാന്‍ പേരക്കുട്ടിയെ കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റില്‍

വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Update: 2021-06-10 09:05 GMT

അയല്‍വാസിയെ കുരുക്കാന്‍ സ്വന്തം പേരക്കുട്ടിയെ കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റില്‍. രാജസ്ഥാനിലെ ബാരനിലാണ് സംഭവം. വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മെയ് 30നാണ് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗം ആളുകള്‍ തമ്മില്‍ കലഹമുണ്ടായത്. ഇത് വലിയ സംഘര്‍ഷമായി മാറുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അമര്‍ലാല്‍ മോഗ്യ എന്നയാളുടെ മൂന്നുവയസുള്ള മകള്‍ കൊല്ലപ്പെട്ടത്.

തുടര്‍ന്ന് രാമേശ്വര്‍ മോഗ്യ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാമേശ്വര്‍ മോഗ്യയുടെ മകള്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റതായി കണ്ടെത്തി. തങ്ങള്‍ക്കെതിരെ പരാതി നല്‍കിയാല്‍ പാഠം പഠിപ്പിക്കുമെന്ന് കനക്ഭായ് ഇവരെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

കനക്ഭായിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കനക്ഭായ് കുറ്റം സമ്മതിച്ചത്. രാമേശ്വര്‍ മോഗ്യയെ കുരുക്കാന്‍ വേണ്ടി കനക്ഭായ് തന്നെയാണ് സ്വന്തം പേരക്കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News