വൻതുക വാങ്ങിയുള്ള വാക്സിനേഷൻ പാക്കേജ് അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച വാക്സിൻ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം.

Update: 2021-05-30 05:22 GMT
Advertising

സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ പാക്കേജിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം. വൻതുക വാങ്ങിയുള്ള വാക്സിനേഷൻ പാക്കേജ് അനുവദിക്കില്ല. ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച വാക്സിൻ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം.  

വാക്സിനേഷൻ മാർഗനിർദേശം സ്വകാര്യ ആശുപത്രികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നല്‍കുകയും ചെയ്തു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ചില സ്വകാര്യ ആശുപത്രികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേര്‍ന്ന് വാക്സിനേഷന്‍ പാക്കേജുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കിയത്.

സര്‍ക്കാര്‍, സ്വകാര്യ കോവിഡ‍് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമെ കുത്തിവെപ്പ് നടത്താവൂ. ജോലി ചെയ്യുന്ന സ്ഥലം, വീടിനോടു ചേര്‍ന്നുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും കുത്തിവെപ്പ് നടത്താം. വീടിനോടു ചേര്‍ന്നുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കേണ്ടതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News