ഓക്സിജന്‍ ഓണ്‍ വീല്‍: സഞ്ചരിക്കുന്ന ഓക്സിജന്‍ സിലിണ്ടറുകളുമായി ഹരിയാന

100 ഓക്സിജന്‍ സിലിണ്ടര്‍ വരെ ഉള്‍ക്കൊള്ളുന്ന ട്രക്കാണ് ഈ ഓക്സിജന്‍ ബാങ്ക്

Update: 2021-04-29 04:20 GMT
By : Web Desk

ഹരിയാനയിലെ ഗുരുഗ്രാമിലെയും റിവാരിയിലെയും ഹിസാരിലെയും സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കാതെ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇനി അത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനായി സഞ്ചരിക്കുന്ന ഓക്സിജന്‍ സിലിണ്ടറുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ഹരിയാന. ഹരിയാനയിലെ കര്‍നല്‍ ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓക്സിജന്‍ ഓണ്‍ വീല്‍ എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് സഞ്ചരിക്കുന്ന ഓക്സിജന്‍ ബാങ്കാണ്. 100 ഓക്സിജന്‍ സിലിണ്ടര്‍ വരെ ഉള്‍ക്കൊള്ളുന്ന ട്രക്കാണ് ഈ ഓക്സിജന്‍ ബാങ്ക്. രണ്ട് ദിവസമായി പദ്ധതി നടപ്പില്‍ വന്നിട്ട്.

Advertising
Advertising

കോവിഡ് രോഗികള്‍ക്കായുള്ള ഓക്സിജന്‍ വിതരണം സുഗമമമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ കലകലക്ടര്‍ നിശാന്ത് കുമാര്‍ യാദവ് അറിയിച്ചു. നിലവില്‍ 17 ആശുപത്രികളിലേക്കാണ് ഓക്സിജന്‍ വിതരണം ഉണ്ടായിരിക്കുക. ഇതില്‍ കല്‍പ്പന ചൌള മെഡിക്കല്‍ കോളോജും ഉള്‍പ്പെടും. അത്യാവശ്യ ഘട്ടത്തില്‍ 15 സിലിണ്ടര്‍ വരെ ഇത്തരത്തില്‍ വിതരണം ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.

Tags:    

By - Web Desk

contributor

Similar News