തികഞ്ഞ അനാസ്ഥ: മകളുടെ മൃതശരീരം കട്ടിലിലേറ്റി പിതാവ് താണ്ടിയത് കിലോമീറ്ററുകള്‍ !

രാവിലെ ഒന്‍പത് മണിക്ക് യാത്ര പുറപ്പെട്ട ഇവര്‍ ആശുപത്രിയില്‍ എത്തുന്നത് വൈകീട്ട് നാല് മണിയോടെയാണ്

Update: 2021-05-09 14:51 GMT
Editor : Suhail | By : Web Desk

മകളുടെ ചേതനയറ്റ ശരീരവും കട്ടില്‍ താങ്ങി പിതാവ് നടന്നത് 35 കിലോ മീറ്റര്‍ ദൂരം. മധ്യപ്രദേശിലെ സിംഗ്രൗലിയിലാണ് മകളുടെ ശവശരീരവുമായി പിതാവ് കിലോ മീറ്ററുകള്‍ താണ്ടിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വേണ്ടി കട്ടില്‍ ചുമന്ന് പോകുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

പിതാവും മറ്റു ചില ഗ്രാമവാസികളും മൃതശരീരം കട്ടിലില്‍ കിടത്തി വടിയുമായി ബന്ധിപ്പിച്ച് ചുമലില്‍ ചുമന്ന് പോകുന്ന ദൃശ്യമാണ് ഓണ്‍ലൈനില്‍ നടുക്കുന്ന കാഴ്ച്ചയായത്.

Advertising
Advertising

മധ്യപ്രദേശില്‍ നിന്നുള്ള പതിനാറുകാരി മെയ് അഞ്ചിന് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുകയായിരുന്നു. കൂടുതല്‍ പരിശോധനക്കായി പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന പൊലീസ് നിര്‍ദേശപ്രകാരമാണ് 35 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പിതാവ് ദിറപതി സിങ്ങും സംഘവും ഇറങ്ങിത്തിരിച്ചത്. ഇവര്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഒരുക്കുന്നതിന് പൊലീസിന്റെ ഭാഗത്ത് നിന്നോ, ആശപത്രിയുടെ ഭാഗത്ത് നിന്നോ നടപടിയുണ്ടായിരുന്നില്ല. വാഹനം വിളിച്ച് പോകാനുള്ള സാമ്പത്തിക ശേഷിയും ഇവര്‍ക്കില്ലായിരുന്നു.

രാവിലെ ഒന്‍പത് മണിക്ക് യാത്ര പുറപ്പെട്ട ഇവര്‍ ആശുപത്രിയില്‍ എത്തുന്നത് വൈകീട്ട് നാല് മണിയോടെയാണ്. എന്നാല്‍ യാത്രാസൗകര്യം ഒരുക്കി നല്‍കാനുള്ള ബജറ്റ് തങ്ങള്‍ക്ക് അനുവദിച്ചിരുന്നില്ലെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News