'ഒരാൾക്കും എന്നെ തടയാനാകില്ല'; പാർട്ടി തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച് ശശികല

ശശികലയുമായി ബന്ധം ആരോപിച്ച് 16 പ്രവര്‍ത്തകരെ എഐഎഡിഎംകെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു

Update: 2021-06-15 08:09 GMT
Editor : Shaheer | By : Web Desk
Advertising

പാർട്ടി ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കിയതിനു പിറകെ പ്രതികരണവുമായി മുൻ ജനറൽ സെക്രട്ടറി വികെ ശശികല. പ്രവർത്തകർ ദുഃഖിക്കേണ്ടതില്ലെന്നും പാർട്ടിയെ താൻ തിരിച്ചുപിടിക്കുമെന്നും ശശികല വ്യക്തമാക്കി. ശശികലയുമായി ബന്ധം ആരോപിച്ചാണ് ൧൬ ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കിയത്.

പാർട്ടി നടപടിക്കു പിറകെയാണ് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് വീണ്ടും ശശികലയുടെ ശബ്ദരേഖ പുറത്തെത്തിയത്. ആർക്കും തന്നെ തടയാനാകില്ലെന്നും എഐഎഡിഎംകെയെ താൻ തിരിച്ചുപിടിക്കുമെന്നും പാർട്ടി പ്രവർത്തകനായ ഗുബേന്ദ്രനോട് സംസാരിക്കവെ ശശികല വ്യക്തമാക്കി.

സമാനമായ സംഭവങ്ങൾ 1987ലും 1989ലും സംഭവിച്ചിട്ടുണ്ട്. കേഡർമാരുടെ പിന്തുണയോടെ പാർട്ടിയെ പുനരുജ്ജീവിപ്പിച്ചത് ചരിത്രമാണ്. അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും പരിഹരിക്കപ്പെടും-ശശികല ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ചേർന്ന എഐഎഡിഎംകെ ഉന്നതതല യോഗത്തിലാണ് പാർട്ടി നേതൃത്വം ശശികലയ്‌ക്കെതിരായ നീക്കം കടുപ്പിച്ചത്. ശശികലയുമായി സംസാരിച്ചാൽ പാർട്ടിയിൽനിന്നു പുറത്താക്കുമെന്ന് നേതാക്കൾക്കും പ്രവർത്തകർക്കും യോഗം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി 16 പാർട്ടി ഭാരവാഹികളെ പുറത്താക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കണ്ടാണ് പാർട്ടി അധികാരം തിരിച്ചുപിടിക്കാൻ ശശികല നീക്കം നടത്തുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ മുതിർന്ന നേതാക്കളായ എടപ്പാടി പളനിസാമിയും ഒ പന്നീർശെൽവവും ആരോപിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News