പര്‍ദക്കുള്ളില്‍ ഒളിക്കാനാണെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് എന്താണ് പ്രയോജനമെന്ന് ചോദ്യം; മറുപടിയുമായി സന ഖാന്‍

സൂററ്റ് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭര്‍ത്താവ്.

Update: 2021-06-05 12:14 GMT

തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കമന്റിന് മറുപടിയുമായി സന ഖാന്‍. പര്‍ദക്കുള്ളില്‍ ഒളിക്കാനായിരുന്നെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളത് എന്നായിരുന്നു സന ഖാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഒരാളുടെ കമന്റ്.

സഹോദരാ, പര്‍ദയണിഞ്ഞുവെങ്കിലും ഞാനെന്റെ കാര്യങ്ങള്‍ നോക്കുന്നുണ്ട്. നല്ലവനായ ഭര്‍ത്താവും ഭരതൃവീട്ടുകാരുമുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം എന്നെ ഓരോ രീതിയിലും സംരക്ഷിക്കുന്നു. മാത്രമല്ല ഞാനെന്റെ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതൊരു വിജയമല്ലേ?- എന്നാണ് സന മറുപടി നല്‍കിയത്.

Advertising
Advertising

ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാന്‍ പിന്നീട് സിനിമ ഉപേക്ഷിച്ച് ആത്മീയ വഴി സ്വീകരിക്കുകയായിരുന്നു. സൂററ്റ് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭര്‍ത്താവ്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News