സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Update: 2021-04-22 02:57 GMT

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 35 വയസ്സായിരുന്നു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ്. ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

രണ്ടാഴ്ച മുന്‍പ് ആശിഷിനെ ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മേദാന്തയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

മകനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും  ഒപ്പം നിന്നവര്‍ക്കുമെല്ലാം യെച്ചൂരി നന്ദി അറിയിച്ചു.

Advertising
Advertising


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News