തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി വിജയ് സേതുപതി

വിജയ് സേതുപതിക്ക് പുറമെ മറ്റു നിരവധി താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിരുന്നു.

Update: 2021-06-15 09:43 GMT

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി സിനിമാ താരം വിജയ് സേതുപതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹം 25 ലക്ഷത്തിന്റെ ചെക്ക് കൈമാറിയത്.

കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. 254 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,772 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

വിജയ് സേതുപതിക്ക് പുറമെ മറ്റു നിരവധി താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിരുന്നു. സൂപ്പര്‍താരം രജനീകാന്ത് 50 ലക്ഷം രൂപയാണ് നല്‍കിയത്. അജിത് കുമാര്‍, സൂര്യ, വെട്രിമാരന്‍, എ.ആര്‍ മുരുഗദോസ് തുടങ്ങിയ താരങ്ങളും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News