സംസ്കരിക്കാന്‍ ഇടമില്ല; ബംഗളൂരുവില്‍ കരിങ്കല്‍ ക്വാറി ശ്മശാനമാക്കി

ഗെദ്ദനഹള്ളിയിലാണ്​ താല്‍കാലിക ശ്​മശാനം. ഇവിടെ 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന്​ ബംഗളൂരു അര്‍ബര്‍ ജില്ല കമീഷണര്‍ മഞ്​ജുനാഥ്​ പറഞ്ഞു

Update: 2021-05-10 10:15 GMT

കോവിഡ് മരണങ്ങള്‍ കൂടിയതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കള്‍. ശ്മശാനങ്ങള്‍ പലതും നിറഞ്ഞതോടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹം കരിങ്കല്‍ ക്വാറി സംസ്കരിച്ചിരിക്കുകയാണ് ബംഗളൂരു. ബംഗളൂരുവില്‍ പ്രധാനമായി ഏഴു ശ്​മശാനങ്ങളാണുള്ളത്​. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ്​ അധികൃതര്‍ ഈ തീരുമാനത്തിലെത്തിയത് .

കോവിഡ്​ ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്​മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ്​ താല്‍കാലിക ശ്​മശാനം. ഇവിടെ 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന്​ ബംഗളൂരു അര്‍ബര്‍ ജില്ല കമീഷണര്‍ മഞ്​ജുനാഥ്​ പറഞ്ഞു.ഇതിന് പുറമെ തേവരെകരെ മേഖലയില്‍​ ഉപയോഗിക്കാതിരുന്ന ശ്​മശാനം ഉപയോഗയോഗ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ബംഗളൂരുവിന്‍റെ പടിഞ്ഞാറന്‍ പ്രദേശത്താണ്​ ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ്​ ഇവ തമ്മിലുള്ള ദൂരവ്യത്യാസം. ഗെദ്ദനഹള്ളിയിലെ ശ്​മശാനത്തില്‍ പ്രതിദിനം 30 മുതല്‍ 40 മൃതദേഹങ്ങളാണ്​ സംസ്​കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശ്​മശാനം നി​യന്ത്രിക്കുന്നതിനും നടത്തിപ്പിനും വോളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്​.

മൂന്നാഴ്ചയായി 24 മണിക്കൂറാണ്​ ബംഗളൂരുവിലെ ഏഴു ശ്​മശാനങ്ങളുടെയും പ്രവര്‍ത്തനം. താല്‍ക്കാലിക ശ്മശാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പലരും മുന്‍പരിചയമില്ലാത്തവരാണ്. ഞായറാഴ്ച കര്‍ണാടകയില്‍ 490 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 281 മരണങ്ങള്‍ ബംഗളൂരുവില്‍ നിന്നാണ്.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News