രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു

കേരളത്തിന് ആവശ്യമായ മണ്ണെണ്ണ അമ്പത് ശതമാനം വെട്ടിക്കുറച്ചെന്നും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും മന്ത്രി

Update: 2023-04-11 09:11 GMT
Advertising

തിരുവനന്തപുരം: രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു. രണ്ട് വർഷത്തിനകം ഉത്പാദനം പൂർണമായും നിർത്താനാണ് തീരുമാനമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് അറിയിച്ചത്. പൊതുവിതരണ, പെട്രോളിയം മന്ത്രാലയ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഭക്ഷ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം വർധിപ്പിക്കില്ലെന്നും കേന്ദ്രം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ആവശ്യമായ മണ്ണെണ്ണ കഴിഞ്ഞ ക്വാർട്ടറിൽ അമ്പത് ശതമാനം വെട്ടിക്കുറച്ചെന്നും ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.


Full View

Central government ends production of kerosene in India

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News