സംസ്ഥാനത്ത് ഇന്നും ലോക്ക്ഡൗൺ സമാന നിയന്ത്രണം

അവശ്യ സർവീസുകൾക്ക് അനുമതി

Update: 2021-04-25 01:57 GMT
Editor : Shaheer | By : Web Desk

കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണം തുടരും. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്നും അനുമതിയുള്ളത്. കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ആളുകൾ നിരത്തുകളിലിറങ്ങാതെ വീടുകളിൽ തന്നെ കഴിഞ്ഞു. അത്യാവശ്യക്കാർ മാത്രമാണു പുറത്തിറങ്ങിയിരുന്നത്.

ഹോട്ടലുകളിൽ ഭക്ഷണം വാങ്ങാൻ പോകുന്നവരിൽനിന്നടക്കം പൊലീസിന് സത്യവാങ്മൂലം എഴുതിനൽകണമെന്നാണ് നിർദേശം. മുൻകൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകൾക്ക് പോകുന്നവർ ക്ഷണക്കത്ത് കൈയിൽ കരുതുകയും വേണം.

ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴങ്ങൾ, പഴം, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്കാണ് പ്രവർത്തനാനുമതിയുള്ളത്. ഹോട്ടലുകളിൽ പാഴ്‌സൽ സേവനങ്ങൾക്കേ അനുമതിയുള്ളൂ. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ചർച്ച ചെയ്യും.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News