മദ്യപാനത്തിനിടെ വാക്കുതര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു

ഇന്നലെയാണ് ശംഖുമുഖം സ്വദേശി ഷംനാദിനെ സുഹൃത്ത് ബിനുവിന്‍റെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Update: 2021-04-20 02:41 GMT
By : Web Desk

തിരുവനന്തപുരം മലയിന്‍കീഴ് കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ഇന്നലെയാണ് ശംഖുമുഖം സ്വദേശി ഷംനാദിനെ സുഹൃത്ത് ബിനുവിന്‍റെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

വീട്ടുടമ ബിനു, വഴയില സ്വദേശി മണിച്ചൻ എന്ന വിഷ്ണുരൂപ്, കുക്കു എന്ന രഞ്ജിത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി ഷംനാദും സുഹൃത്തുക്കളും ബിനുവിന്‍റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. മദ്യപാനത്തിനിടെ മണിച്ചനും ഷംനാദും കുക്കുവും തമ്മിൽ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ മണിച്ചൻ കൈയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് ഷംനാദിനെ കുത്തുകയായിരുന്നു.

Advertising
Advertising

മദ്യലഹരിയിൽ ബോധം നഷ്ടപ്പെട്ടെന്നും രാവിലെയാണ് ഷംനാദിനെ മരിച്ച നിലയില്‍ കണ്ടതെന്നുമാണ് ബിനു നല്‍കിയ മൊഴി. ബിനു തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചതും. ബിനുവിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് കുക്കുവിനെ ആൾ സെയിന്‍റ്സ്  ഭാഗത്ത് നിന്നും മണിച്ചനെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

മരിച്ച ഷംനാദും സംഭവത്തിലുൾപ്പെട്ടവരും തമ്മിൽ സുഹൃത്തുക്കളും ഒന്നിച്ച് ജോലി ചെയ്യുന്നവരുമാണ്. ബിനുവിന്‍റെ വീട്ടിൽ ചില ദിവസങ്ങളിൽ ഈ സംഘം ഒത്തുകൂടി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെന്ന് സമീവവാസികൾ പറയുന്നു. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി തെളിവെടുത്തു.


Full View


Tags:    

By - Web Desk

contributor

Similar News