ഒമാൻ തീരത്ത് ലുബാൻ കാറ്റിന്റെ ഭീതിയൊഴിഞ്ഞു

ലുബാൻ കൊടുങ്കാറ്റ് യമനിലേക്ക് കടന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു

Update: 2018-10-14 18:08 GMT

ഒമാൻ തീരത്ത് ലുബാൻ കാറ്റിന്റെ ഭീതിയൊഴിഞ്ഞു. കാറ്റ് തീവ്ര ന്യൂനമർദമായി ദുർബലപ്പെട്ട് യമനിലെ അൽ മഹ്റ ഗവർണറേറ്റിൽ തീരം തൊട്ടതായി ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി അറിയിച്ചു. ദോഫാർ ഗവർണറേറ്റിന്‍റെ വിവിധയിടങ്ങളിൽ ഇന്ന് കനത്ത മഴ പെയ്തു. യമൻ അതിർത്തിയോട് ചേർന്ന ദൽഖൂത്തിലാണ് ഏറ്റവുമധികം മഴ പെയ്തത്. 145 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്തത്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലയിടങ്ങളിൽ റോഡുകൾ ഒലിച്ചുപോയിട്ടുണ്ട്. കാറ്റിന്‍റെ പ്രത്യക്ഷ ഫലമായി അടുത്ത 24 മണിക്കൂർ ദോഫാർ ഗവർണറേറ്റിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 37 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.

ലുബാൻ കൊടുങ്കാറ്റ് യമനിലേക്ക് കടന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. കാറ്റിന്റെ കേന്ദ്രഭാഗം ഒമാനിൽ നിന്ന് പൂർണമായും നീങ്ങിക്കഴിഞ്ഞതായി പുതിയ അറിയിപ്പിൽ പറയുന്നു. കാറ്റിന്റെ വേഗതയിൽ കുറവു വന്നിട്ടുണ്ട് .യമനിലെ ഹളറമൗത്തിൽ കാറ്റം നാശം വിതക്കാൻ സാധ്യതയുണ്ട്. ഒമാനിന്റെ അതിർത്തി ഗ്രാമങ്ങളിൽ ശൿതമായ മഴ തുടരുകയാണ്. നഗര പ്രദേശങ്ങളിൽ ചെറിയ കാറ്റും മഴയും ഇന്നും നാളെയും ഉണ്ടാകുമെന്ന് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

Tags:    

Similar News