2019 സാമ്പത്തിക വർഷത്തേക്കുള്ള പത്ത് ബില്യണ്‍ റിയാലിന്റെ ബജറ്റിന് സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ അംഗീകാരം

Update: 2019-01-02 06:57 GMT

ഒമാനിൽ 2019 സാമ്പത്തിക വർഷത്തേക്ക് പത്ത് ബില്യണ്‍ റിയാലിന്റെ ബജറ്റിന് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അംഗീകാരം നൽകി. എണ്ണവില ബാരലിന് 58 ഡോളറായി കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്.

Full View

2018 ലേതിനേക്കാൾ 40 ലക്ഷം റിയാൽ കൂടുതലാണ് ഈ വർഷത്തെ പൊതു ചെലവ്. ബജറ്റ് കമ്മിയുടെ 86 ശതമാനം ആഭ്യന്തര,വിദേശ വായ്പകളിലൂടെ കണ്ടെത്താനാണ് തീരുമാനം. സർക്കാർ ഏജൻസികൾക്ക് വേണ്ടിയുള്ള മൊത്തം ചെലവിെൻറ 76 ശതമാനം ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടിയുള്ളതാണ്. മൊത്തം 450 കോടി റിയാലാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, സാമൂഹികക്ഷേമം, ഭവന പദ്ധതികൾ എന്നിവക്ക് ബജിറ്റിൽ മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. സാമ്പത്തിക സുസ്ഥിരത കൈവരിക്കുക, ദേശീയ സമ്പദ് വ്യവസ്ഥ ഉേത്തജിപ്പിക്കുക, അടിസ്ഥാന സാമൂഹിക സേവനങ്ങൾ നിലനിർത്തുക എന്നിവയിലൂന്നിയാണ് ബജറ്റ് തയാറാക്കിയത്. സർക്കാർ ചെലവിലെ കാര്യക്ഷമത നിരക്ക് വർധിപ്പിക്കുക, ചെറുകിട,ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പിന്തുണ തുടരുക, ബിസിനസ് സാഹചര്യം മെച്ചെപ്പടുത്തുക, വിദേശനിക്ഷേപം ആകർഷിക്കുക തുടങ്ങിയ കർമപരിപാടികളിലൂടെ ബജറ്റ് ലക്ഷ്യം കൈവരിക്കുമെന്നും സർക്കാർ വ്യക്തമാക്കി

Tags:    

Similar News