പ്രധാനമന്ത്രിയുടെ അമ്മ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Update: 2021-03-11 10:13 GMT

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്റെ അമ്മ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. വാക്‌സിനെടുക്കാന്‍ യോഗ്യരായ ആളുകള്‍ ചുറ്റിലുമുണ്ടെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും സഹായിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു- ഇതായിരുന്നു മോദിയുടെ ട്വീറ്റ്. എന്നാല്‍ അമ്മയ്ക്ക് ഏത് വാക്‌സിന്‍ ആണ് നല്‍കിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ട്വീറ്റിലില്ല.

Advertising
Advertising

പ്രധാനമന്ത്രിയും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. ഈ മാസം ഒന്നിന് എയിംസില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി വ്യക്തമാക്കിയിരുന്നു. അതേസമയം അടുത്ത ഘട്ടത്തില്‍ 50 വയസിന് മുകളിലുളളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തത്.

കോവിഡ് വൈറസ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കുമാണ് മുന്‍ഗണനാപട്ടികയില്‍ പ്രഥമപരിഗണന നല്‍കിയിരുന്നത്. രണ്ടാംഘട്ടത്തില്‍ 60 കൂടുതല്‍ പ്രായമുളളവര്‍ക്കും അസുഖബാധിതരായ 45 വയസ്സിന് മുകളിലുളളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. മൂന്നാംഘട്ടത്തില്‍ അമ്പതിന് മുകളില്‍ പ്രായമുളളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

Tags:    

Similar News