രാഹുലിനോടല്ല, ചോദിക്കാനുള്ളത് ഷാഫിയോടാണ് | EDITORS TAKE | Rahul Mamkootathil | Shafi Parambil

Update: 2025-10-22 12:52 GMT
Editor : Jawad Hussain | By : Web Desk

ഷാഫി പറമ്പിലെന്ന യുവ, തീപ്പൊരിക്ക് ഉത്തരം മുട്ടി, മറുതല പറഞ്ഞ് നില്‍ക്കേണ്ടി വന്ന സീന്‍ നിങ്ങളിതിന് മുന്‍പ് കണ്ടിട്ടുണ്ടോ, ഉണ്ടാവില്ലെന്ന് ഉറപ്പാണ്. നിയമസഭാംഗമായിരിക്കെ മുഖ്യമന്ത്രിയുടെ നേര്‍ക്ക് വിരല്‍ചൂണ്ടി നെഞ്ചുറപ്പോടെ സംസാരിക്കുന്ന ഷാഫിയെ കണ്ടിട്ടുണ്ട്. മാധ്യമങ്ങളുടെ അവസാനത്തെ ചോദ്യത്തിനുവരെ ഉത്തരം പറഞ്ഞതിനുശേഷം മാത്രം വാര്‍ത്താസമ്മേളനം നിര്‍ത്തുന്ന ഷാഫിയെ മാത്രമേ കണ്ടിട്ടുള്ളൂ. തെരഞ്ഞെുടുപ്പ് പ്രചാരണരംഗത്ത് യുവതലമുറയെ മുഴുവന്‍ ആവേശഭരിതരാക്കുന്ന ഷാഫിയെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ കണ്ട ഷാഫിയെ നമ്മള്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ല. ഇത്ര ദുര്‍ബലനായി, ദയനീയനായി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഷാഫിയെ സൃഷ്ടിച്ചതാരാണ്? എല്ലാവര്‍ക്കുമറിയാം, രാഹുല്‍ മാങ്കൂട്ടത്തിലെന്ന ഉറ്റസുഹൃത്താണ്, ഉറ്റ സഹപ്രവര്‍ത്തകനാണ്. | പ്രശസ്ത കവി സച്ചിദാനന്ദന്റെ 'കോഴിപ്പങ്കിന്' പുതിയ വായന എഡിറ്റേഴ്സ് ടേക്കിലൂടെ കാണാം

Writer - Jawad Hussain

contributor

Editor - Jawad Hussain

contributor

By - Web Desk

contributor

Similar News