ഉമർ ഖാലിദിന് അഞ്ചു വർഷമായിട്ടും എന്തുകൊണ്ട് ജാമ്യമില്ല? EDITORS TAKE | UMAR KHALID | KAPIL MISHRA
Update: 2025-10-22 13:09 GMT
ഉമര്‍ ഖാലിദിനെയും അദ്ദേഹത്തോടൊപ്പം ജയിലില്‍ കഴിയുന്ന എട്ടുപേരെയും കുറിച്ചാണ് എഡിറ്റേഴ്സ് ടേക്ക് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച ആ 9 പേര്‍. 2020ല്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചാര്‍ത്തി അഞ്ചുവര്‍ഷം മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍. കുറ്റപത്ര സമര്‍പ്പണമോ വിചാരണയോ കൂടാതെ രാജ്യത്ത് തടവില്‍ കഴിയുന്ന ലക്ഷക്കണക്കിനു പേരില്‍ 9 പേര്‍. ഇവരില്‍ നാം കൂടതല്‍ കേട്ടിരിക്കുന്ന, അടിമുടി പോരാളി മാത്രമായ ഉമര്‍ ഖാലിദിനെക്കുറിച്ചും ഡല്‍ഹി കലാപ ഗൂഢാലോചന കേസിനു പിന്നിലെ കൊടിയ വഞ്ചനയെക്കുറിച്ചും.