ബാർക് റേറ്റിങിനെ വിശ്വസിക്കാമോ? | EDITOR'S TAKE | BARC | MEDIAONE
Update: 2025-10-29 15:35 GMT
ബാര്‍കിന്‍റെ കണക്കെടുപ്പിലെ അപാകതകളെക്കുറിച്ചുള്ള പരാതികള്‍ അതേ പ്ലാറ്റ്ഫോമില്‍ നേരിട്ടും മെയില്‍ വഴിയും മീഡിയവണ്‍ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും ഗുണകരമായ മാറ്റം ഉണ്ടാകും വിധമുളള നടപടി ബാര്‍കില്‍ നിന്ന് ഉണ്ടായിട്ടില്ല. വീണ്ടും വീണ്ടും മെയില്‍ അയച്ച് കാത്തിരിക്കുക എന്നത് അര്‍ഥശൂന്യമാണ്. അതിനാല്‍ ഒരു കാര്യം പ്രേക്ഷകരെ അറിയിക്കാനാണ് ആഗ്രഹിക്കുന്നത്. മീഡിയവണ്‍ ബാര്‍ക്കുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. ഏറ്റവും വിശ്വാസ്യതയുള്ള കാലത്തെ NDTV എടുത്ത തീരുമാനത്തിന് പിന്നാലെ ഈ തീരുമാനമെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാര്‍ത്താചാനല്‍. ബാര്‍കിന്‍റെ കൊട്ടക്കണക്കുകള്‍ ഇനി ഞങ്ങള്‍ക്കു വേണ്ട.