വിലകുറഞ്ഞ ദേഹനിന്ദ മുഖ്യമന്ത്രിക്ക് ചേർന്നതോ? | EDITOR'S TAKE | Pinarayi | P. P. Chitharanjan
Update: 2025-10-22 13:22 GMT
മുഖ്യമന്ത്രിയും ചിത്തരഞ്ജനുമൊക്കെ ഒരുകാര്യം മനസ്സിലാക്കണം. നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ് സൂക്ഷ്മമായ രാഷ്ട്രീയശരിയുടെയും രാഷ്ട്രീയശരികേടുകളുടെയും കാര്യത്തില്‍ ലോകത്തെമ്പാടും ഒട്ടേറെ പഠനഗവേഷണങ്ങള്‍ക്ക് പ്രചോദനമായത്. മാര്‍ക്സും ഏംഗല്‍സും ഭാഷയിലെ രാഷ്ട്രീയത്തെ അധികാരത്തിന്‍റെ രാഷ്ട്രീയവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി ക്ലാസുകളില്‍ വര്‍ഗം എന്താണ്, ആരാണ് ബൂര്‍ഷ്വാസി, പെറ്റി ബൂര്‍ഷ്വാവിപ്ലവം എന്നുപറഞ്ഞാല്‍ എന്താണ് എന്നെല്ലാം കാണാതെ പഠിച്ചതുകൊണ്ട് കാര്യമില്ല. സാമൂഹിക വ്യാപാരങ്ങളില്‍ ഭാഷ നിര്‍വഹിക്കുന്ന ദൗത്യം മാര്‍ക്സിയന്‍ സിദ്ധാന്തപ്രകാരം തന്നെ പഠിക്കാവുന്നതേയുള്ളൂ.