ഖത്തര്‍ ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം
ഉപരോധമേല്‍പ്പിച്ച വലിയ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തെ ജനതയ്ക്ക് സമാധാനവും ശാന്തിയും ഉറപ്പുവരുത്താന്‍ ഭരണകൂടത്തിന് കഴിയുന്നുണ്ട്
അറബ് മേഖലയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ കഴിയുന്നത് അഭിമാനാര്‍ഹമാണെന്ന് ഖത്തര്‍ പൊതു സുരക്ഷാ മേധാവി. ഉപരോധം പോലെയുള്ള പ്രതിബന്ധങ്ങള്‍ നേരിടുന്നതിനിടയിലും ജനങ്ങളുടെ സുരക്ഷിതത്വത്തവും സമാധാനവും ഉറപ്പ് വരുത്താന്‍ ഭരണകൂടത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ നിലനില്‍ക്കുന്നത് അഭിമാനകരമായ നേട്ടമാണ്.
അറബ് മേഖലയില്‍ ഒന്നാം സ്ഥാനവും ലോക രാജ്യങ്ങള്‍ക്കിടയില്‍ മുപ്പതാം സ്ഥാനവും അരക്കിട്ടുറപ്പിക്കാന്‍ ഖത്തറിനായിട്ടുണ്ട്. ഉപരോധം ഉള്‍പ്പെടെയുള്ള പ്രതികൂല വിഷയങ്ങള്‍ക്കിടിയിലും ഈ അവസ്ഥ നിലനിര്‍ത്താന്‍ കഴിയുന്നത് അഭിമാനാര്‍ഹമാണെന്ന് ഖത്തര്‍ പൊതു സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി പറഞ്ഞു. കുറ്റകൃത്യങ്ങളുടെ നിരക്ക് പരമാവധി കുറച്ചുകൊണ്ടുവരാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഉപരോധമേല്‍പ്പിച്ച വലിയ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തെ ജനതയ്ക്ക് സമാധാനവും ശാന്തിയും ഉറപ്പുവരുത്താന്‍ ഭരണകൂടത്തിന് കഴിയുന്നുണ്ട്. ലോകകപ്പ് ഫുട്ബോളിനായി രാജ്യമൊരുങ്ങുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിത്തന്നെ മുന്നോട്ടുപോകും. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സമവാത്തോടെയുള്ള ചര്‍ച്ചകളാണ് ആവശ്യമെന്ന് ജാസിം അല്‍ ഖുലൈഫി പറഞ്ഞു