രോഗികളുടെ അവകാശങ്ങള്‍ വ്യക്തമാക്കിയുള്ള ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഖത്തറിന്റെ നിര്‍ദേശം

രോഗികൾക്ക് അവരുടെ അവകാശങ്ങൾ എന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ തന്നെ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Update: 2019-01-07 19:36 GMT

ഖത്തറില്‍ രോഗികളുടെ അവകാശങ്ങള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ആരോഗ്യ മന്ത്രാലയം. ആശുപത്രികളുടെ പ്രധാന സ്ഥലങ്ങളിൽ ഇക്കാര്യം പ്രത്യേകം ബോർഡുകളായി പതിക്കണമെന്നാണ് നിര്‍ദേശം.

രോഗികളുടെ അവകാശങ്ങളുടെ ആശുപത്രികളുടെ ചുമതലകളും വ്യക്തമായി പ്രദര്‍ശിപ്പിക്കുന്ന തരത്തിലാകണം ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്. ആശുപത്രികളുടെ പ്രധാന ഭാഗങ്ങളില്‍ തന്നെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. നേരത്തെ തന്നെ നിലവിലുള്ള നിയമങ്ങളാണെങ്കിലും കൃത്യമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും നിര്‍ദേശം പുറത്തിറക്കിയത്.

Advertising
Advertising

രാജ്യത്തെ ആരോഗ്യ മേഖലയിലെ സംവധാനങ്ങളുടെ കൃത്യത രോഗികളെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. രോഗികൾക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇടയിൽ നല്ല ബന്ധം സ്ഥാപിക്കാൻ ഇത് മൂലം സാധ്യമാകും. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രോഗികളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കാനും അവ പരിഹരിക്കാനും ഈ സംവിധാനം ഉറപ്പ് വരുത്തുന്നതിലൂടെ സാധിക്കും.

രോഗികൾക്ക് അവരുടെ അവകാശങ്ങൾ എന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ തന്നെ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ഥാപനങ്ങളുമായി മാന്യമായ രീതിയിൽ വർത്തിക്കാൻ രോഗികളുടെ ഭാഗത്ത് നിന്ന് പ്രത്യേക ശ്രദ്ധയും ഇതിലൂടെ ഉണ്ടായി തീരുമെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ സൂചിപ്പിച്ചു

Tags:    

Similar News