പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഖത്തര്‍
ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബങ്ങള്‍ക്കും അനുശോചനമറിയിച്ചു
Update: 2019-02-16 18:59 GMT
കശ്മീമിരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ഖത്തര്‍ അപലപിച്ചു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഇന്ത്യന്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബങ്ങള്‍ക്കും അനുശോചനമറിയിച്ചു.
പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്നും അമീര്‍ ആശംസിച്ചു. ഭീകരാക്രമണത്തിന് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും പാടില്ലെന്ന് പറഞ്ഞ ഖത്തര്‍, എന്ത് കാരണങ്ങളുടെ പുറത്തായാലും ഭീകരതക്കെതിരായി നിലകൊള്ളുന്ന രാജ്യമാണ് ഖത്തര്‍ എന്ന് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി.