പതിനെട്ട് ലക്ഷം വിദേശികള്‍ പോയ വര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ചതായി വികസന ആസൂത്രണ മന്ത്രാലയ റിപ്പോര്‍ട്ട്

Update: 2019-02-19 05:02 GMT

പതിനെട്ട് ലക്ഷം സന്ദര്‍ശകര്‍ പോയ വര്‍ഷം ഖത്തറിലെത്തിയതായി വികസന ആസൂത്രണ മന്ത്രാലയം. ഇതില്‍ കൂടുതല്‍ പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിജയം കാണുന്നതായാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

പതിനെട്ട് ലക്ഷം വിദേശ സന്ദര്‍ശകരാണ് 2018 ല്‍ ഖത്തര്‍ കാണാനെത്തിയത്. ഇതില്‍ നാല്‍പ്പത്തിയൊന്ന് ശതമാനം പേര്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയത് 29 ശതമാനം പേര്‍. അതായത് 5.28 ലക്ഷം. അമേരിക്കയില്‍ നിന്ന് 1.61 ലക്ഷം പേരെത്തിയപ്പോള്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്ന് രണ്ട് ലക്ഷം പേരെത്തി. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 7 ശതമാനവും ആഫ്രിക്കന്‍ സന്ദര്‍ശകര്‍ 3 ശതമാനവുമാണ്. വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

Advertising
Advertising

Full View

ഏറ്റവും കുറഞ്ഞത് ഒരു രാത്രിയും ഒരു പകലും ഖത്തറില്‍ തങ്ങുന്ന വിദേശികളെ വെച്ചാണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തേക്ക് വിനോദ സഞ്ചാരികളെയും വിദേശ സന്ദര്‍ശകരെയും ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് ടൂറിസം മേഖലയില്‍ ഖത്തര്‍ നടപ്പാക്കി വരുന്നത്. 15 വ്യത്യസ്ത വിസകളില്‍ വിദേശികള്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാം. മൂന്ന് മാസം വരെ തുടരാവുന്ന ബിസിനസ് സന്ദര്‍ശന വിസയും അനുവദിക്കുന്നുണ്ട്.

Tags:    

Similar News