ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ്
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 80 ശതമാനത്തിന്‍റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. 2017-18 വര്‍ഷം എണ്‍പത് ശതമാനത്തിന്‍റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായത്. ദോഹയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ബിസിനസ് റോഡ് ഷോയില്‍ സംസാരിക്കവെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 80 ശതമാനത്തിന്‍റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യ വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ടെക്സ്റ്റൈല്‍ മേഖലയെ അടുത്തറിയുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ദോഹയില്‍ റോഡ് ഷോ സംഘടിപ്പിച്ചത്. ഖത്തറിലെ വിവിധ വാണിജ്യ വ്യാപാര പ്രമുഖര്‍ റോഡ് ഷോയില്‍ സംബന്ധിച്ചു.
ഈ വര്‍ഷം സെപ്തംബറില്‍ സോളാപൂരില്‍ വെച്ച് നടക്കുന്ന ടെക്സ്റ്റൈല്‍ വ്യാപാര സമ്മേളനത്തില്‍ ഖത്തറില്‍ നിന്നുള്ള ഉന്നത വ്യവസായികളും സംരംഭകരും പങ്കെടുക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടെക്സ്റ്റയില്‍ നിര്‍മ്മാണ കമ്പനി പ്രതിനിധികളും വ്യാപാരികളും കയറ്റുമതി കമ്പനി പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിവിധ തരത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും.