‘രാജ്യാന്തര തലത്തില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള രാജ്യം ഖത്തര്‍’
അടുത്ത സാമ്പത്തിക വര്‍ഷം ഖത്തര്‍ മൂന്ന് ശതമാനം വളര്‍ച്ച നേടുമെന്നാണ് ലോകബാങ്കിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്
രാജ്യാന്തര തലത്തില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള രാജ്യം ഖത്തറാണെന്ന് വാണിജ്യ വ്യവസായ മന്ത്രി. ഗള്‍ഫ് മേഖലയില്‍ മികച്ചതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്നതും ഖത്തറാണെന്ന് മന്ത്രി പറഞ്ഞു.
ഖത്തറില്‍ പൊതുചടങ്ങില്‍ സംസാരിക്കവെയാണ് വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര തലത്തില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള രാജ്യം ഖത്തറാണ്. നികുതി നിര്‍ദേശങ്ങള്‍ സാമ്പത്തിക ഘടനയെ ബാധിക്കാത്ത ലോകത്തിലെ ആറാമത്തെ രാജ്യവും ഖത്തറാണ്.
നിക്ഷേപത്തോതിന്‍റെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ എട്ടാം സ്ഥാനവും ഖത്തറിനുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം ഖത്തര്‍ മൂന്ന് ശതമാനം വളര്‍ച്ച നേടുമെന്നാണ് ലോകബാങ്കിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം 2.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഗള്‍ഫ് മേഖലയില്‍ മികച്ചതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്നതും ഖത്തറാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ദേശീയ പഞ്ചവല്‍സര പദ്ധതിയില്‍ ഖത്തര്‍ നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഖത്തറിനെ സഹായിച്ചത്.
ഉല്‍പ്പാദനക്ഷമത ഉയര്‍ത്തി എല്ലാ മേഖലകളിലും സ്വയംപര്യാപ്തത കൊണ്ടുവരാനാണ് വ്യവസായ മന്ത്രാലയം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു