സൈനിക വ്യവസായത്തിൽ കൂടുതൽ നിക്ഷേപം നടത്താനൊരുങ്ങി സൌദി

അബുദബിയിൽ നടന്ന അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിലാണ് സൌദി ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2021-02-21 02:53 GMT

സൈനിക വ്യവസായത്തിൽ അടുത്ത പത്ത് വർഷത്തിനിടെ ഇരുപത് ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തുമെന്ന് സൌദി. ആഭ്യന്തരമായി കൂടുതൽ ആയുധങ്ങളും സൈനിക സംവിധാനങ്ങളും വികസിപ്പിക്കുകയാണ് ലക്ഷ്യം. അബുദബിയിൽ നടന്ന അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിലാണ് സൌദി ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത പത്ത് വർഷത്തിൽ ആഭ്യന്തര സൈനിക വ്യവസായത്തിൽ 20 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തുമെന്ന് സൌദിയുടെ സൈനിക വ്യവസായ റെഗുലേറ്റർ മേധാവി പറഞ്ഞു. സൈനിക ചെലവ് പ്രാദേശിക അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്. ഇതോടെ ആഭ്യന്തരമായി കൂടുതൽ ആയുധങ്ങളും സൈനിക സംവിധാനങ്ങളും വികസിപ്പിക്കാനും നിർമ്മിക്കാനും സൌദിക്ക് സാധിക്കും.

Advertising
Advertising

2030ഓടെ സൈനിക ബജറ്റിന് അമ്പത് ശതമാനവും പ്രാദേശികമായി ചെലവഴിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അടുത്ത പത്ത് വർഷത്തിൽ സൗദി അറേബ്യയിലെ സൈനിക വ്യവസായത്തിൽ 10 ബില്യൺ ഡോളറിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും ഗവേഷണത്തിനും വികസനത്തിനുമായി തുല്യമായ തുക നൽകുമെന്നും സൌദിയുടെ വിഷൻ 2030 പദ്ധതിയിലുണ്ട്.

2030ഓടെ സൈനിക ഗവേഷണ വികസന ചെലവുകൾ, ആയുധ ചെലവുകളുടെ 0.2 ശതമാനത്തിൽ നിന്ന് 4 ശതമാനമായി ഉയർത്താനാണ് രാജ്യത്തിന്‍റെ പദ്ധതി. അബൂദബിയിൽ നടന്ന അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിലാണ്, ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് ഗവർണർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഒഹാലി ഇക്കാര്യം പറഞ്ഞത്.

Tags:    

Similar News