സ്വദേശിവത്കരണ പരിശോധന; പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം

Update: 2018-10-16 18:36 GMT
Advertising

സൗദിയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലെ കടകളില്‍ വ്യാപക പരിശോധന. റിയാദിലെ ബത്ഹയില്‍ നിന്നും ഒരാഴ്ചക്കിടെ മലയാളികള്‍ അടക്കം നൂറിലേറെ പേരെ പിടികൂടി. പിടികൂടുന്നവരെ നാടുകടത്തല്‍ കേന്ദ്രം വഴി തിരിച്ചയക്കുന്നുണ്ട്.

ഇന്ന് വൈകീട്ടോടെ റിയാദിലെ ബത്ഹയില്‍ ശക്തമായിരുന്നു പരിശോധന. മലയാളികള്‍ അടക്കം ഇരുപതിലേറെ പേരെയാണ് ഇന്ന് കസ്റ്റഡിയില്‍ എടുത്തത്. വനിതാ ഷോപ്പുകളും ടെക്സറ്റൈല്‍സുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സ്വദേശികളെ നിയമിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്ക് പിഴ ചുമുത്തുന്നുണ്ട്. പിടികൂടുന്നവരില്‍ നിയമ ലംഘനം കണ്ടെത്തുന്നവരെ നാടു കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി നാട്ടിലേക്ക് പറഞ്ഞയക്കുന്നുണ്ട്. ഇഖാമയിലല്ലാത്ത ജോലി ചെയ്യുന്നവരെയാണ് ഉടനടി നാടു കടത്തുന്നത്. കഴിഞ്ഞ മാസം 12 മേഖലയില്‍ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിലായിരുന്നു. നാലു മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ പെടുന്നതാണ് വാഹന വില്‍പന മേഖല. ഇതില്‍ രണ്ടായിരത്തിലേറെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഇരുന്നൂറോളം നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധന ഭയന്ന് കടകളില്‍ ചിലത് അടച്ചിട്ട നിലയിലാണ്. പാസ്പോര്‍ട്ട് വിഭാഗം, തൊഴില്‍ മന്ത്രാലയം, മുനിസിപ്പാലിറ്റി എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഒന്നിച്ചെത്തിയാണ് പരിശോധന.

Tags:    

Similar News