ടെസ്റ്റില്‍ നിന്നു വിരമിച്ചതില്‍ ഖേദമില്ലെന്ന് ധോണി

Update: 2016-12-23 10:25 GMT
Editor : Alwyn K Jose
ടെസ്റ്റില്‍ നിന്നു വിരമിച്ചതില്‍ ഖേദമില്ലെന്ന് ധോണി

വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസ നേരുന്നതിനിടെയാണ് ധോണി മനസ്സ് തുറന്നത്.

ടെസ്റ്റ് ക്രിക്കറ്റിനെ മിസ് ചെയ്യുന്നതായി ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണി. ടെസ്റ്റില്‍ നിന്ന് വിരമിച്ചതില്‍ ഖേദമില്ലെന്നും ധോണി പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസ നേരുന്നതിനിടെയാണ് ധോണി മനസ്സ് തുറന്നത്.

ക്രിക്കറ്റില്‍ നിന്നു വിരമിച്ചാലും കളിക്കാര്‍ക്ക് അതിനോടുള്ള ഇഷ്ടം നഷ്ടപ്പെടില്ലെന്ന് ധോണി പറഞ്ഞു. അതുകൊണ്ടാണ് പരിശീലകരും അംപയര്‍മാരായും കമന്റേറ്റര്‍മാരായും തിരിച്ചെത്തുന്നത്. ഏകദിനത്തിലും ട്വന്‍റി 20യിലും ഇനിയും ഏറെ ചെയ്യാന്‍ ബാക്കിയുണ്ട്. ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ലിമിറ്റഡ് ഓവറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നതായും ധോണി പറഞ്ഞു.

Advertising
Advertising

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയുന്നുണ്ട്. 30 വയസ്സ് കഴിഞ്ഞാല്‍ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ധോണി പറയുന്നു. വിന്‍ഡീസിലേത് സ്ലോ വിക്കറ്റുകളായിരിക്കുമെന്നും അതു കൊണ്ട് സ്പിന്നര്‍മാര്‍ക്ക് വലിയൊരു റോള്‍ നിര്‍വഹിക്കാനുണ്ടെന്നും ധോണി പറഞ്ഞു. ടീമില്‍ ഇടം പിടിക്കാന്‍ ബോളര്‍മാര്‍ തമ്മില്‍ മത്സരമുണ്ടാകുന്നത് സന്തോഷം പകരുന്ന കാര്യമാണ്.

തന്റെ കമ്പനിയായ റിതി സ്‌പോര്‍ട്‌സും മുന്‍ ഓസീസ് ബോളര്‍ ക്രെയ്ഗ് മക്‌ഡെര്‍മോട്ടിന്റെ സെക്യുഡ് വെഞ്ച്വര്‍ കാപിറ്റലും തമ്മിലുള്ള കരാര്‍ പൂര്‍ത്തിയാക്കല്‍ ചടങ്ങിന് എത്തിയതായിരുന്നു ധോണി. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News