സുശീല്‍ കുമാര്‍ ഇത്തവണ ഒളിമ്പിക്സ് ഗോദയിലിറങ്ങിയേക്കില്ല

Update: 2017-01-22 06:15 GMT
Editor : admin
സുശീല്‍ കുമാര്‍ ഇത്തവണ ഒളിമ്പിക്സ് ഗോദയിലിറങ്ങിയേക്കില്ല
Advertising

രണ്ട് ഒളിമ്പിക്സ് മെഡലുകള്‍ നേടിയ ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാറിന് ഇത്തവണത്തെ ഒളിമ്പിക്സ് നഷ്ടമായേക്കും.

രണ്ട് ഒളിമ്പിക്സ് മെഡലുകള്‍ നേടിയ ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാറിന് ഇത്തവണത്തെ ഒളിമ്പിക്സ് നഷ്ടമായേക്കും. റെസിലിങ് ഫെഡറേഷന്‍ നല്‍കിയ ആദ്യ ഘട്ട പട്ടികയില്‍ സുശീല്‍ കുമാറിന്റെ പേരില്ലാത്ത വിവരം ഇന്ത്യന്‍ ഒളിമ്പിക് ഫെഡറേഷന്‍ സ്ഥിരീകരിച്ചു. സുശീല്‍ കുമാര്‍ മത്സരിക്കുന്ന വിഭാഗത്തില്‍ നര്‍സിംഗ് പഞ്ച് യാദവിന്റെ പേരാണ് പട്ടികയില്‍ ഉള്ളത്. 2008 ലും 2012 ലും സുശീല്‍ കുമാര്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയിട്ടുണ്ട്. ബെയ്ജിങ്ങില്‍നിന്ന് വെങ്കലവും ലണ്ടനില്‍ നിന്ന് വെള്ളിയുമാണ് സുശീല്‍കുമാര്‍ നേടിയത്. തങ്ങളില്‍ ഏറ്റവും മികച്ച ആളെ റയോയിലേക്ക് അയക്കട്ടെ എന്നായിരുന്നു സുശീല്‍കുമാറിന്റെ പ്രതികരണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News